Tuesday, October 15, 2013

പ്രാദേശികവും സുന്ദരവും സ്വപ്നിലവും
കാവ്യാത്മകവുമായ ദൈനംദിനവ്യവഹാരങ്ങൾ
എല്ലാ ഭാഷയിലുമുണ്ട്...

പൂജയ്ക്കു വെയ്ക്കുക...
പൂജയ്ക്കെടുക്കുക... എന്നീ പ്രയോഗങ്ങൾ
എന്റെ നാടിന്റെ സ്വന്തം...

ഇന്നലെ പൂജയ്ക്കെടുത്തു..
ദേശീയ അവാർഡു നേടിയ ഒരദ്ധ്യാപകൻ
എന്റെ പരദൈവമിരിക്കുന്ന കാടുകുറ്റി
കാളിവിരുത്തി ക്ഷേത്രത്തിൽ കുട്ടികളെ
എഴുത്തിനിരുത്താൻ വരാമെന്ന് ഏറ്റിരുന്നു...
ഞാൻ എന്റെ മാർക്സിറ്റ് ദേവതയെ (റോസാ ലക്സംബർഗ്)
തൊഴാൻ പോയിരുന്നു..തെറി കേൾക്കുന്ന ആ അമ്മയെ....

ഇരുപതുപേരെങ്കിലുമില്ലെങ്കിൽ
എഴുത്തിനിരുത്താൻ വരില്ലെന്ന് ആ
അവാർഡ് പാർട്ടി അറിയിച്ചിരുന്നുവത്രേ..

ദക്ഷിണയുടെ അളവായിരുന്നു മൂപ്പരുടെ പ്രശ്നം.......

അങ്ങനെ ഞാൻ രണ്ടു കുഞ്ഞുങ്ങളുടെ
നാവിൽ അക്ഷരമെഴുതി...

ദേവദത്തൻ, വൈദേഹ്...

202 രണ്ടു രൂപ ദക്ഷിണ കിട്ടി...
ആ കുട്ടികളുടേയും എനിക്കറിയാവുന്ന
വേറെ ചില കുട്ടികളുടേയും
പേരിൽ വിദ്യാസൂക്തപുഷ്പാഞ്ജലി നടത്തി...

മാർക്സിസ്റ്റ് രീതിശാസ്ത്രപ്രകാരമായിരുന്നു
ആ പ്രവൃത്തി..
കർത്തൃനിഷ്ഠമായ ഒന്നാണതെന്ന്
(ആത്മനിഷ്ഠമല്ല) ആ ചിന്താപദ്ധതി
ഇപ്പോഴും സാക്ഷ്യം പറയുന്നു...
‘കാരുണ്യമില്ലാത്ത ലോകത്തിന്റെ
കാരുണ്യമാകണം മതം’ എന്ന്
മൂപ്പർ എഴുതിവെച്ചിട്ടുണ്ടല്ലോ.....

കരുണമില്ലെങ്കിൽ മതം കറുപ്പാണെന്ന്
ആടിയതും മറ്റാരുമല്ല....

2 comments:

  1. ബ്ലോഗിലേയ്ക്ക്‌ ....

    ReplyDelete
  2. >>കരുണമില്ലെങ്കിൽ മതം കറുപ്പാണെന്ന്<< ആശംസകൾ

    ReplyDelete